വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് ദുബായ്; ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം

1 min read
Spread the love

ദുബായ്: വീണ്ടും ദുബായ് റെക്കോർഡുകൾ തീർക്കുന്നു. ഫിൻലാന്റിനെയും പാരീസിനെയുമൊക്കെ മറികടന്ന് 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ദുബായ് നഗരം തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രം ദുബായ് ആണെന്ന് ട്രിപ് അഡൈ്വസർ ട്രാവലേഴ്സ് ചോയ്സ്(TripAdvisor Travelers Choice) ആണ് വെളിപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ദുബായ് ഈ സ്ഥാനം നിലനിർത്തുന്നത്.

ലോകമെമ്പാടുമുള്ള യാത്രക്കാർ നൽകുന്ന റിവ്യൂ റേറ്റിങുകളും ഗുണനിലവാരവും അടിസ്ഥാനമാക്കിയാണ് അഡൈ്വസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് ജേതാക്കളെ നിർണയിക്കുന്നത്.

ഈ വിവരം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഔദ്യോ​ഗികമായി സോഷ്യൽ മീഡിയകളിൽ പങ്കുവച്ചത്.

2024ലെ ട്രിപ് അഡൈ്വസർ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ദുബായ് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നും തുടർച്ചയായി മൂന്ന് വർഷം ഈ അംഗീകാരം നേടുന്ന ആദ്യത്തെ നഗരമായി ദുബായ് മാറിയെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഒരു കാലത്ത് അപ്രാപ്യമെന്ന് കരുതിയ സ്വപ്‌ന നേട്ടമാണ് ടൂറിസം രംഗത്ത് ദുബായ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours