യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു; ദുബായിൽ വമ്പൻ വിമാനത്താവളം വരുന്നു

0 min read
Spread the love

ദുബായ്: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് പകരം വലിയൊരു വിമാനത്താവളം നിര്‍മിക്കാന്‍ ദുബായ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

പുതിയ അല്‍ മഖ്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് എഎഫ്പിയോട് പറഞ്ഞു.

ദുബായ് നഗരത്തിന്റെ പുറത്തായിരിക്കും ഇത് നിര്‍മിക്കുകയെന്നും 2030 ആകുമ്പോഴേക്കും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പകരമായി ഇത് പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ സംഘടിപ്പിച്ച ദുബായ് എയര്‍ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് വിമാനക്കമ്പനികള്‍ വന്‍തുകയാണ് ദുബായ് എയര്‍ഷോയില്‍ മുടക്കിയിരിക്കുന്നത്.

റിയാദില്‍ പ്രധാനപ്പെട്ടതും പുതിയതുമായ വിമാനത്താവളം നിര്‍മിക്കുമെന്ന് അയല്‍രാജ്യമായ സൗദി അറേബ്യയും കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു

ഈ വര്‍ഷം ദുബായ് ഇന്റര്‍നാഷണലില്‍ 86,9 മില്ല്യണ്‍ യാത്രക്കാരെത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മൂന്നാംപാദത്തിലെ യാത്രക്കാരുടെ എണ്ണം 22.9 മില്ല്യണ്‍ ആയിരുന്നു.

2019 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഇതുവരെയും 64.5 മില്ല്യണ്‍ യാത്രക്കാരാണ് ദുബായ് ഇന്റര്‍നാണഷല്‍ വഴി ഈ വര്‍ഷം യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 40 ശതമാനം കൂടുതലാണ്.

You May Also Like

More From Author

+ There are no comments

Add yours