സാങ്കേതിക തകരാർ മൂലം ദുബായ് മെട്രോ സർവ്വീസ് തടസ്സപ്പെട്ടു

1 min read
Spread the love

ചില സാങ്കേതിക തകരാറുകളെ തുടർന്ന് ദുബായ് മെട്രോ റെഡ് ലൈനിൽ സർവീസ് തടസ്സപ്പെട്ടു. മെട്രോ സർവീസുകൾ തടസ്സപ്പെട്ടത് ഇക്വിറ്റി-ഡിസ്കവറി ഗാർഡൻസ് സ്റ്റേഷനുകൾക്കിടയിൽ ആണെന്ന് ദുബായ് ആർടിഎ അറിയിച്ചു.

കഴിഞ്ഞദിവസം വൈകുന്നേരം എക്സിലൂടെ ആയിരുന്നു ആർടിഎയുടെ അറിയിപ്പ്. മെട്രോ സർവീസ് തടസ്സപ്പെട്ട സ്റ്റേഷനുകൾക്കിടയിൽ പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആർടിഎ അറിയിച്ചു.

സർവീസ് തടസ്സപ്പെട്ട് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ സേവനം സാധാരണ നിലയിലേക്ക് മടങ്ങി.

You May Also Like

More From Author

+ There are no comments

Add yours