പ്രവർത്തന സമയം നീട്ടി ദുബായ് മെട്രോ

1 min read
Spread the love

ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന ആ​ഗോള കാലാവസ്ഥ ഉച്ചകോടിയുടെ ഭാ​ഗമായി ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി. ഡിസംബർ 12 വരെയാണ് അധികസർവ്വീസ്.

മെട്രോ പുലർച്ചെ 5 മുതൽ പുലർച്ചെ 1മണി വരെ സർവ്വീസ് നടത്തും. സാധാരണയായി, ശനിയാഴ്ച മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ അർദ്ധരാത്രി വരെയും വെള്ളിയാഴ്ചകളിൽ പുലർച്ചെ 5 മുതൽ പുലർച്ചെ 1 വരെയും മാത്രമായിരുന്നു മെട്രോയുടെ സർവ്വീസ്.

നഗരത്തിലുടനീളം എത്തിച്ചേരാനുള്ള മികച്ച മാർഗമാണ് ദുബായ് മെട്രോ. പ്രത്യേകിച്ച് കോപ്-28 ന്റെ ​ഗ്രീൻ സോണിലേക്ക് മെട്രോ വഴി പെട്ടന്ന് എത്തിച്ചേരാൻ സാധിക്കും.

You May Also Like

More From Author

+ There are no comments

Add yours