മറീന: ചൊവ്വാഴ്ച ദുബായ് മറീനയിലെ ആഡംബര നൗകയിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ കൃത്യമായി കൈകാര്യം ചെയ്‌തതിനാൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
തീപിടിത്തം പ്രദേശത്തെ ഉയർന്ന കെട്ടിടങ്ങളിൽ കനത്ത പുക മറ സൃഷ്ടിച്ചു. രാവിലെ 11:12 ന് മറീന ഗേറ്റ് കെട്ടിടത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലിൽ തീപിടിക്കുകയായിരുന്നു.
തീയണയ്ക്കാൻ ദുബായ് ഹാർബർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ രാവിലെ 11.18 ന് എത്തിയതായി ദുബായ് സിവിൽ ഡിഫൻസ് പ്രതിനിധി പറഞ്ഞു.
ഉച്ചയ്ക്ക് 12.28ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് സിവിൽ ഡിഫൻസ് ടെൻഡറുകളും കടവിലെ ജീവനക്കാരും തീയണയക്കാൻ സഹായിച്ചു.
കപ്പലിൻ്റെ അകവും പുറവും സാരമായി തകർന്നതായി കാണപ്പെട്ടു. ടൂർ കമ്പനികളും സ്വകാര്യ ഉടമകളും ഉപയോഗിക്കുന്ന നിരവധി കപ്പലുകൾ മറീനയിലുണ്ട്. വാട്ടർസൈഡ് പ്രൊമെനേഡ് പ്രദേശത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ളതും ഇത്തരം കപ്പലുകൾക്കാണ്. സംഭവത്തിൻ്റെ കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി അധികൃതർ സൈറ്റ് ബന്ധപ്പെട്ട ഏജൻസിക്ക് കൈമാറും.
+ There are no comments
Add yours