ദുബായ്: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാൻ ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ചു.
ഭാവിയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കുടുതൽ ഉപയോഗിക്കാൻ പറ്റിയതും, സുഗമമായ ഗതാഗത യോഗ്യമായതുമായ ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസി ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി(Muhannad Khaled Al Muhairi) പറഞ്ഞു.
അപകട സാധ്യത കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡെലിവറി ബിസിനസിന്റെ തൊഴിൽ സ്വഭാവത്തിന് അനുയോജ്യമായ ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് മോഡൽ ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വ്യവസായ വിദഗ്ധരുമായി ആർടിഎ സഹകരിച്ച് പ്രവർത്തിച്ചതായി അൽ മുഹൈരി പറഞ്ഞു.
ഇ-ബൈക്കുകൾക്കായി ദുബായിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
+ There are no comments
Add yours