വൈ​ദ്യു​തി ല​ഭി​ക്കാ​തി​രു​ന്ന​ത്​ 1 മി​നി​റ്റും 6 സെ​ക്ക​ൻ​ന്റും; ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്നത് ദുബായിൽ

1 min read
Spread the love

ദുബായ്: ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്ന രാജ്യം ദുബായ് ആണെന്ന് കണ്ടെത്തൽ. 2023 ൽ ഒരു ഉപയോക്താവിന് വൈദ്യുതി മുടങ്ങിയത് 1 മി​നി​റ്റും 6 സെ​ക്ക​ൻ​ന്റും മാത്രം. ദുബായ് ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (DEWA) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട ഇ​ല​ക്ട്രി​സി​റ്റി ക​സ്റ്റ​മ​ർ മി​നി​റ്റ്സ് ലോ​സ്റ്റി​ലാ​ണ്​ ഈ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

2022ൽ മറ്റൊരു ഉപയോക്താവിന് 1.19 മി​നി​റ്റ് മാത്രമാണ് വൈദ്യുതി മുടങ്ങിയതെന്നും DEWA വ്യക്തമാക്കുന്നു. വൈദ്യുതി തടസ്സം നേരിടാതെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ദുബായ് മുൻപന്തിയിലാണെന്നും യൂ​റോ​പ്പി​ൽ ഒ​രു വ​ർ​ഷം ശ​രാ​ശ​രി 15 മി​നി​റ്റെ​ങ്കി​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്നു​ണ്ടെ​ന്നും DEWAയുടെ പഠനത്തിൽ പറയുന്നു. 700 കോ​ടി ദി​ർ​ഹം നി​ക്ഷേ​പ​ത്തി​ൽ സ്മാ​ർ​ട്ട്​ ഗ്രി​ഡ്​ പോലുള്ള പദ്ധതികൾ നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെന്നും DEWAയുടെ പഠനം പറയുന്നു.

നി​ർ​മി​ത ബു​ദ്ധി, ബ്ലോ​ക്​​ചെ​യ്​​ൻ, ഊ​ർ​ജ​സം​ഭ​ര​ണം, ഇ​ൻറ​ർ​നെ​റ്റ്​ ഓ​ഫ്​ തി​ങ്​​സ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗിക്കുന്നത് കൊണ്ടാണ് വൈദ്യുതി മുടങ്ങാതെ ദുബായിയെ സംരക്ഷിക്കാൻ സാധിക്കുന്നതെന്ന് ​DEWA സി.​ഇ.​ഒ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours