ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് 2024 ന്റെ തുടക്കത്തിൽ മറ്റൊരു നേട്ടം കൂടി ദുബായിക്ക് ലഭിച്ചിരിക്കുന്നത്.
ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട ഡാറ്റ പ്രകാരം, ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ ആസ്ഥാനമായ ദുബായ് ഇന്റർനാഷണൽ 2024 ജനുവരിയിൽ മാത്രം 5 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്യ്തത്.
അറ്റ്ലാന്റ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഇന്റർനാഷണൽ എയർപോർട്ട് (ATL) മറികടന്ന് 4.7 ദശലക്ഷം യാത്രക്കാരുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കൻ വിമാനത്താവളത്തിന്റെ ശേഷി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം 8 ശതമാനം കുറഞ്ഞു.
2023 ജനുവരിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായിരുന്നു, 2019 ൽ ഇത് മൂന്നാമതായിരുന്നു. ഈ വർഷം ദുബായ് വിമാനത്താവളം വഴി കടന്ന് പോയ യാത്രക്കാരുടെ വർധന 25 ശതമാനം രേഖപ്പെടുത്തി.
ഈ വർഷമാദ്യം കൈകാര്യം ചെയ്യ്ത യാത്രക്കാരുടെ എണ്ണത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ലോകത്തിലെ 10 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ദുബായ് ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
+ There are no comments
Add yours