‘ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവ്’; ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 500 ദശലക്ഷം ദിർഹം അനുവദിച്ച് ദുബായ് കിരീടാവകാശി

1 min read
Spread the love

ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) ഞായറാഴ്ച ‘ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവ്’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (small and medium-sized enterprises-SMEs ) വിപുലീകരണത്തിനായി 500 ദശലക്ഷം ദിർഹവും അനുവദിച്ചു. എമിറേറ്റ്‌സ് എൻബിഡിയുമായി സഹകരിച്ചാണ് ദുബായ് സർക്കാർ ഈ സംരംഭം ആരംഭിച്ചത്.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ ദുബായിയുടെ നിർണായക പങ്കിനെ കുറിച്ചും ബിസിനസ്സിനും വ്യാപാരത്തിനുമുള്ള അന്താരാഷ്ട്ര കേന്ദ്രമായി ദുബായ് മാറിയതിനെ കുറിച്ചും ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു. ദുബായിൽ സ്ഥാപിതമായ എസ്എംഇകളുടെ ആഗോള വിപുലീകരണത്തെ ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനിഷ്യേറ്റീവ് പിന്തുണയ്ക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾ എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും, രജിസ്റ്റർ ചെയ്ത ബിസിനസുകളിൽ 95 ശതമാനവും ഇത്തരം സംരഭങ്ങളാണെന്നും, ശൈഖ് ഹംദാൻ പറഞ്ഞു. സംരംഭകർ, നിക്ഷേപകർ, എസ്എംഇകൾ എന്നിവർക്കുള്ള സ്ഥിരവും ശക്തവുമായ പിന്തുണ ദുബായുടെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു, ഇത് പ്രാദേശികവും ആഗോളവുമായ നിക്ഷേപങ്ങൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി ദുബായിയെ മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിസിനസുകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ദുബായ് ആരംഭിച്ചിട്ടുണ്ട്. ഇവയിൽ, എസ്എംഇകളെ പിന്തുണയ്ക്കാൻ 500 ദശലക്ഷം ദിർഹം അനുവദിക്കുന്ന ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനിഷ്യേറ്റീവ്, ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വികസനത്തിനുള്ള തന്ത്രപരമായ പദ്ധതിയായാണ് കണക്കാക്കപ്പെടുന്നത്.

ചെറുകിട ബിസിനസുകൾ എമിറേറ്റിൽ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും, 60 ശതമാനത്തിലധികം തൊഴിലാളികൾ ഈ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ദുബായ് ഗവൺമെൻ്റുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് എമിറേറ്റ്സ് എൻബിഡിയോട് ഞങ്ങൾ നന്ദി അറിയിക്കുകയാണെന്നും കിരീടവകാശി വ്യക്തമാക്കി.

ദുബായിൽ സ്ഥാപിതമായ എല്ലാ എസ്എംഇകൾക്കും ഉടമയുടെ ദേശീയത പരിഗണിക്കാതെ അന്താരാഷ്ട്ര തലത്തിലേക്ക് ബിസിനസ്സുകളെ വ്യാപിപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എമിറേറ്റിലെ പ്രധാന തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സംരംഭം. ഫിനാൻസിംഗ് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ എമിറേറ്റ്സ് എൻബിഡി പ്രഖ്യാപിക്കും.

You May Also Like

More From Author

+ There are no comments

Add yours