ഇവിടെയും ദുബായ് ഒന്നാമത്; ടോക്കിയോ പോലും മൂന്നാമത്

1 min read
Spread the love

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബായ് നഗരം. ആഗോളതലത്തിൽ ദുബായ് എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബായ് ആണ്

ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി ജപ്പാനിലെ നഗരാസൂത്രണ പഠന സ്ഥാപനമായ മോറി ഫൗണ്ടേഷൻ (Mori Memorial Foundation) ആഗോളതലത്തിൽ തയാറാക്കുന്ന പട്ടികയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ്. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ.

കഴിഞ്ഞവർഷത്തേക്കാൾ മൂന്ന് സ്ഥാനം മുന്നേറിയാണ് ദുബായ് ഇത്തവണ ആഗോളതലത്തിൽ എട്ടാമതെത്തിയത്. സൂചികയുടെ ആദ്യ പത്തിൽ ഇടം ലഭിച്ച ഏക മിഡിലീസ്റ്റ് നഗരം ദുബായ് ആണ്.

48 രാജ്യങ്ങളുടെ പട്ടികയിൽ മിഡിലീസ്റ്റിൽ നിന്ന് കെയ്റോ, തെൽഅവീവും ഇടം നേടിയപ്പോൾ, ഇന്ത്യയിൽ നിന്ന് മുംബൈ നഗരം പട്ടികയിൽ നാൽപത്തിയെട്ടാമതായി ഉൾപ്പെട്ടിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours