യൂറോമോണിറ്ററിന്റെ വാർഷിക ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ രണ്ടാം സ്ഥാനം നേടി ദുബായ്

1 min read
Spread the love

വിദേശീകർക്ക് സന്ദർശിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ചതും ആകർഷകവുമായ രണ്ടാമത്തെ നഗര കേന്ദ്രമായി ദുബായ്. യൂറോമോണിറ്ററിന്റെ വാർഷിക ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്സ് 2023 പ്രകാരമുള്ള പട്ടികയിലാണ് ദുബായിയും ഇടം പിടിച്ചിരിക്കുന്നത്. അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം, ശക്തമായ അന്താരാഷ്ട്ര യാത്രാ സൗകര്യം, അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിരതയുള്ള വികസനം, ക്രിയേറ്റീവ് മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ എന്നിവയാണ് ദുബായിയുടെ പ്രത്യേകതകളെന്നും പട്ടിക വ്യക്തമാക്കുന്നു.

യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ റിപ്പോർട്ട് ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻസ് ഇൻഡക്‌സ് 2023 ആറ് പ്രധാന സ്തംഭങ്ങളിലുള്ള 55 മെട്രിക്കുകൾ താരതമ്യം ചെയ്യുന്നു. അവ സാമ്പത്തികവും ബിസിനസ്സ് പ്രകടനവുമാണ്.

സാമ്പത്തികവും ബിസിനസ്സ് പ്രകടനം, ടൂറിസം പെർഫോമന്‍സ്, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം നയവും ആകർഷണീയതയും, ആരോഗ്യവും സുരക്ഷയും, സുസ്ഥിരത എന്നി ആറ് മേഖലകളിലുള്ള 55 മെട്രിക്കുകൾ താരതമ്യം ചെയ്തുകൊണ്ടാണ് യൂറോമോണിറ്റർ ഇന്റർനാഷണല്‍ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ശക്തമായ സാമ്പത്തിക, ബിസിനസ് പ്രകടനത്തിന് എമിറേറ്റ് മികച്ച രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് യൂറോമോണിറ്ററിലെ സീനിയർ റിസർച്ച് മാനേജർ വിറ്റാലിജ് വ്ലാഡിക്കിൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
[9:00 am, 19/12/2023] Neethu Mannath:

You May Also Like

More From Author

+ There are no comments

Add yours