യുഎഇയിൽ ഇന്നും (13/10/2025) സ്വർണവില ഉയർന്നു. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4888.75 ദിർഹമാണ്. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 452.75 ദിർഹത്തിലെത്തി.
അതേസമയം ഇന്നലെ (12/10/2025) യുഎഇയിൽ 22 കാരറ്റ് സ്വർണം 448.25 ദിർഹത്തിലും, 24 കാരറ്റ് 484.25 ദിർഹത്തിലും എത്തിയിരുന്നു. ഒരാഴ്ച മുമ്പ്, ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 475.25 ദിർഹവും 22 കാരറ്റിന്റെ വില 440.00 ദിർഹവുമായിരുന്നു.
അതേസമയം, ഇന്ത്യയിലും ഇന്ന് (13/10/2025) സ്വർണവില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 32 രൂപ ഉയർന്ന് 12,540 രൂപയിൽ എത്തി. അതേസമയം 22 കാരറ്റിന്റെ വില ഗ്രാമിന് 30 രൂപ ഉയർന്ന് 11,495 രൂപയാണ്.
അതേസമയം, ഇന്ത്യയിൽ ഇന്നലെ (12/10/2025) 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 12,508 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 11,465 രൂപയുമായിരുന്നു.
സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇടിഎഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്. തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ട്രംപിന്റെ താരിഫ് നയങ്ങൾ, തുടർച്ചയായ കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയും വിലകൾ കൂടുതൽ ഉയർത്തി.
ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ശ്രമം ഉൾപ്പെടെ, ട്രംപ് ഫെഡിനുമേൽ ചെലുത്തിയ അഭൂതപൂർവമായ സമ്മർദ്ദം സ്വർണ്ണം ഔൺസിന് 5,000 ഡോളറിലേക്ക് അടുക്കുന്നതിനുള്ള സാധ്യത ഉയർത്തിയതായി ഗോൾഡ്മാൻ സാച്ച്സ് ചൂണ്ടിക്കാട്ടി.

+ There are no comments
Add yours