ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ട് തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. പ്രസ്താവനയിൽ ദുബായ് സിവിൽ ഡിഫൻസ് 30 നിലകളുള്ള കെട്ടിടത്തിലെ തീപിടുത്തത്തെ ‘മിതമായ’ എന്നാണ് വിശേഷിപ്പിച്ചത്.
രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. രണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചു.
മൂന്ന് മണിക്കൂറിനുള്ളിൽ അവർ തീ നിയന്ത്രണവിധേയമാക്കി, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 2.18ഓടെ തണുപ്പിക്കൽ ഘട്ടത്തിലേക്ക് പ്രവേശിച്ചു.
തീപിടിത്തത്തിൻ്റെ കാരണം സിവിൽ ഡിഫൻസ് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ “സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച്” സൈറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി പറഞ്ഞു.
+ There are no comments
Add yours