ഡ്രൈവിം​ഗ് ടെസ്റ്റ് അപ്പോയിൻമെന്റുകൾ ഇനി വാട്സ്ആപ്പിൽ; പൊളിച്ചെഴുത്തുകളുമായി ദുബായ് ആർ.ടി.എ

1 min read
Spread the love

ദുബായ്: ദുബായിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും റീഷെഡ്യൂൾ ചെയ്യാനും കഴിയുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ച അറിയിച്ചു.

ആർടിഎയുടെ മഹ്ബൂബ് ചാറ്റ്ബോട്ടിൽ 0588009090 എന്ന നമ്പറിൽ സേവനം ലഭ്യമാണ്. ഉപയോക്താവിന്റെ ഫോൺ നമ്പറുകളും രജിസ്റ്റർ ചെയ്ത വിവരങ്ങളും മുൻകൂട്ടി രജിസ്റ്റർ ചെയ്യ്തതാണ്. അതിനാൽ ഔദ്യോഗിക ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ആർടിഎയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല, ”ആർടിഎയുടെ കോർപ്പറേറ്റ് ടെക്നിക്കൽ സപ്പോർട്ട് സർവീസസ് സെക്ടറിലെ സ്മാർട്ട് സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മിറ അഹമ്മദ് അൽ ഷെയ്ഖ്(Mira Ahmed Al Sheikh) പറഞ്ഞു.

അറബിയിലും ഇംഗ്ലീഷിലും ഈ സേവനം വാട്സ്ആപ്പിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും അതിനുള്ള തുക ഓൺലൈനായി അടയ്ക്കാനും ഇതുവഴി സാധിക്കും.

ഡിജിറ്റൽ പുരോഗതിയുമായി ബന്ധപ്പെട്ട് ഡാറ്റാ സ്വകാര്യത പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘മഹ്ബൂബ്’ കൂടുതൽ മെച്ചപ്പെടുത്താനും പൊതുജനങ്ങൾക്ക് കൂടുതൽ പരിചിതമാകാനും വേണ്ടിയാണ് ഇത്തരം ശ്രമങ്ങളെന്നും മിറ അഹമ്മദ് വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours