ഡെലിവറി ബോയിയായ ഗാംബിയൻ പ്രവാസിക്ക് കമ്പനിയുടെ പെരുന്നാൾ സർപ്രൈസ്; നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്

1 min read
Spread the love

ദുബായിലെ ഡെലിവറി ബോയിയായ ഗാംബിയൻ പ്രവാസി ബക്കറി ജാർജുവിന് ഈ പെരുന്നാളിന് ഇരട്ടി സന്തോഷമാണ് ലഭിക്കുന്നത്. നാട്ടിലേക് പോകാൻ അവധിയും കമ്പനി വക സൗജന്യ വിമാനടിക്കറ്റും.

ഈ ഡെലിവറി റൈഡറുടെ യാത്രയെ വിശദമാക്കുന്ന ‘ഇഫ്താർ ഓൺ ജോബ് സീരീസിൻ്റെ’ ഭാഗമായി റമദാനിൽ ഒരു പ്രമുഖ മാധ്യമത്തിൽ വന്ന ഫീച്ചറാണ് ഇതിനാധാരം. യഥാർത്ഥത്തിൽ പശ്ചിമാഫ്രിക്കയിൽ നിന്നുള്ള ബക്കാരി ഏറെകാലമായി സ്വന്തം നാട്ടിലേക്ക് പോകാൻ ആ​ഗ്രഹിക്കുകയായിരുന്നു.

ബക്കറിയുടെ കഥ വായിച്ചപ്പോൾ, ഉൽപ്പന്ന ഡെലിവറികൾക്കായി ഡെലിവറി റൈഡറുകൾ ഉപയോഗിക്കുന്ന സ്വിച്ച് ഫുഡ്‌സ് എന്ന കമ്പനി, വരാനിരിക്കുന്ന ഈദ് അൽ ഫിത്തറിൽ ഇയാൾക്കൊരു സർപ്രൈസ് നൽകണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് നാട്ടിലേക്ക് പോകാൻ അവധിയും ഒപ്പം വിമാന ടിക്കറ്റും നൽകിയത്.

അവധിയുടെ വിവരവും വിമാന ടിക്കറ്റും കണ്ടപ്പോൾ സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞൂവെന്നും ഇതൊരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബക്കറി ജാർജു പറ‍ഞ്ഞു.

നേരത്തെ പുറത്തിറങ്ങിയ ഒരു ഫീച്ചറിൽ അടുത്ത വർഷം വരെ തനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നും പകരം ഒരു കോൾ വഴി കുടുംബവുമായി ആശയവിനിമയം നടത്താൻ സാധിക്കുകയുള്ളൂവെന്നും ബക്കറി പറ‍ഞ്ഞിരുന്നു. ഈ വർഷം ഇത്ര പെട്ടെന്ന് അവരെ കാണാനുള്ള അവസരം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

യുഎഇയിൽ ജോലി ചെയ്യുന്നത് തനിക്ക് സ്ഥിരമായ വരുമാനം നൽകുകയും അതുവഴി കുടുംബത്തെ പോറ്റാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിച്ച മറ്റ് അവസരങ്ങൾ എന്നിവ നൽകിയെന്ന് ബക്കാരി എടുത്തുപറഞ്ഞു.

“ഡെലിവറി ജോലി ചെയ്യുന്നത് എൻ്റെ ജീവിതത്തെ മാറ്റിമറിച്ചു, എൻ്റെ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാനും അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകാനും എനിക്ക് ഇപ്പോൾ കഴിയും.” ബക്കാരി കൂട്ടി ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours