ഡീസൽ വ്യാപാരത്തിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; കർശന നടപടിയുമായി ദുബായ്

1 min read
Spread the love

ദുബായിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള ചുമതലയുള്ള അതോറിറ്റി എന്ന നിലയിൽ ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡിഎസ്‌സിഇ) ദുബായിലെ ഗ്യാസ് ഓയിൽ (ഡീസൽ) മേഖലയിൽ പരിശോധന ക്യാമ്പെയ്‌നുകൾ ശക്തമാക്കി.

2022ലെ ഡിഎസ്‌സിഇ റെസല്യൂഷൻ നമ്പർ 1 പ്രകാരം രൂപീകരിച്ച സ്ഥിരം സംയുക്ത ഫീൽഡ് ഇൻസ്പെക്ഷൻ ടീം, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് ഫീൽഡ് പരിശോധനകളും നിരീക്ഷണ പ്രവർത്തനങ്ങളും ആരംഭിച്ചു.

യുഎഇ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ദുബായിൽ ഡീസൽ വ്യാപാരം, ഗതാഗതം, സംഭരിക്കൽ, വിതരണം എന്നിവ ഉറപ്പാക്കാൻ DSCE ബിസിനസ്സ് രീതികൾ നിയന്ത്രിക്കുന്നുവെന്ന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാൻ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours