വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് 50 വീടുകൾ നിർമ്മിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ശോഭാ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പിഎൻസി മേനോൻ അറിയിച്ചു.
ദുരിതസമയത്ത് ഞങ്ങൾ വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. 50 വീടുകൾ പണിയുമെന്ന ഞങ്ങളുടെ പ്രതിജ്ഞ, അടിയന്തര സഹായം മാത്രമല്ല, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ദീർഘകാല പിന്തുണയും നൽകാനാണ് ലക്ഷ്യമിടുന്നത്…പിഎൻസി മേനോൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്ഥാവനയിൽ പറയുന്നു.
തേയിലത്തോട്ടങ്ങളിലും ഗ്രാമങ്ങളിലും ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 300-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ, അപ്രതീക്ഷിതമായ കനത്ത മഴയിൽ മലഞ്ചെരിവുകൾ തകർന്നു, ചെളിയും വെള്ളവും ഉരുളുന്ന പാറക്കല്ലുകളും അവരുടെ വീടുകളെയും ജീവനെയും ഇല്ലാതാക്കി.
നിരവധി യുഎഇ നിവാസികളും വ്യവസായികളും രക്ഷപ്പെട്ടവരെ സഹായിക്കാൻ ഉടൻ തന്നെ മുന്നോട്ട് വന്നു. ഉരുൾപൊട്ടലിൽ നൂറോളം ബന്ധുക്കളെ നഷ്ടപ്പെട്ട വയനാട് സ്വദേശിയായ ദുബായ് നിവാസിയായ ഷാജഹാൻ കുറ്റിയത്ത് താനും സുഹൃത്തുക്കളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.
ലുലു ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലിയും ആർ.പി.ഗ്രൂപ്പിൻ്റെ ചെയർമാനുമായ ബി.രവി പിള്ളയും ഏകദേശം 2 മില്യൺ ദിർഹം വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. വിപിഎസ് ഹെൽത്ത് കെയർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എന്നിവയും സംഭാവന നൽകി.
+ There are no comments
Add yours