കഴിഞ്ഞ വർഷം രാത്രികാലങ്ങളിൽ മാത്രം ദുബായിൽ എത്തിയത് 15.37 ദശലക്ഷം പേർ

1 min read
Spread the love

2023ലെ ആദ്യ 11 മാസങ്ങളിൽ രാത്രികാലങ്ങളിൽ മാത്രം ദുബായിൽ എത്തിയത് 15.37 ദശലക്ഷം പേരാണെന്ന് കണക്കുകൾ. ദുബായിൽ എത്തുന്ന സന്ദർശകരുടെ കണക്കിൽ ഏകദേശം 20% വർദ്ധനവാണ് പ്രതിവർഷം ഉണ്ടാകുന്നത്. കോവിഡ് -19 നു ശേഷം എമിറേറ്റിന്റെ ടൂറിസം മേഖല അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

കോവിഡ് പാൻഡമിക് ആരംഭിക്കുന്നതിനേക്കാൾ മുൻപ് 2019 ഇതേ കാലയളവിൽ എമിറേറ്റിൽ എത്തിയ സന്ദർശകരേക്കാൾ 2.5% ആണ് 2023ലെ 11 മാസങ്ങളിലെ വളർച്ചയെന്ന് ദുബായിലെ സാമ്പത്തിക ടൂറിസം വകുപ്പിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

ഇത്തവണയും ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് ദുബായിയായിരുന്നു. ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം ആണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ യുഎഇ നടത്തിയത്. 2023 പകുതിയോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ 22.9 ദശലക്ഷം യാത്രക്കാരാണ് എത്തിയത്.

നിലവിൽ വർഷം മുഴുവനും ദുബായ് എയർപോർട്ട് സന്ദർശകരുടെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഓരോ വർഷം കഴിയുംതോറും യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.

You May Also Like

More From Author

+ There are no comments

Add yours