ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് 21% മിച്ച വരുമാനവുമായി അംഗീകാരം നൽകി ദുബായ്

1 min read
Spread the love

302 ബില്യൺ ദിർഹം വരുമാനവും 272 ബില്യൺ ദിർഹം ചെലവും ഉള്ള 2025-2027 ലെ സർക്കാർ ബജറ്റിന് ദുബായ് അംഗീകാരം നൽകി, ഇത് എമിറേറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ്.

ഈ കാലയളവിലെ വരുമാനം ചെലവിനേക്കാൾ 30 ബില്യൺ ദിർഹം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് ബജറ്റിന് അംഗീകാരം നൽകിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

2024ലെ ഫെഡറൽ ബജറ്റ് 6406 കോടി ദിർഹമായിരുന്നു. മുൻ വർഷത്തേക്കാൾ 1.6 ശതമാനം കൂടുതലായിരുന്നു ഇത്. 2023 മുതൽ 2026 വരെയുള്ള വ‍ഷങ്ങളിലുള്ള മൊത്തം ഫെഡറൽ ബജറ്റിന് യുഎഇ 2022ൽ 252.3 ബില്യൺ അനുവദിച്ചിരുന്നു.

2025ൽ യുഎഇ ബജറ്റിൻ്റെ ഭൂരിഭാ​ഗവും സാമൂഹിക വികസനത്തിനും പെൻഷനുകൾക്കുമായാണ് വകമാറ്റിയിരിക്കുന്നത്. സർക്കാർ കാര്യങ്ങൾക്ക് 35.7 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായി വികയിരുത്തിയിരിക്കുന്നത് 27.859 ശതകോടി ദിർഹമാണ്.

“അടുത്ത വർഷത്തെ ബജറ്റിൻ്റെ 46 ശതമാനം പുതിയ വിമാനത്താവളത്തിൻ്റെ നിർമ്മാണത്തിന് പുറമെ റോഡുകൾ, പാലങ്ങൾ, ഊർജം, ഡ്രെയിനേജ് ശൃംഖലകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കും… ബജറ്റിൻ്റെ 30 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പാർപ്പിടം, മറ്റ് കമ്മ്യൂണിറ്റി സേവനങ്ങൾ,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അടുത്ത വർഷത്തെ ബജറ്റ് ആദ്യമായി മൊത്തം വരുമാനത്തിൻ്റെ 21 ശതമാനം പ്രവർത്തന മിച്ചം കൈവരിക്കുമെന്നും ഭരണാധികാരി പറഞ്ഞു.

“ദുബൈ സർക്കാരിന് സാമ്പത്തിക സുസ്ഥിരത സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ വർഷം, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിനായി 40 ബില്യൺ ദിർഹം മൂല്യമുള്ള ഒരു പോർട്ട്‌ഫോളിയോയും ഞങ്ങൾ ആരംഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലെ ദുബായ് സർക്കാരിൻ്റെ പൊതു ബജറ്റിൻ്റെ ചെലവ് 79 ബില്യൺ ദിർഹമാണ്. യുടെ പൊതു ബജറ്റിൻ്റെ വരുമാനം 90 ബില്യൺ ദിർഹമാണ്.

ഈ മാസം ആദ്യം, യുഎഇ കാബിനറ്റ് 2025 ലെ ഫെഡറൽ ബജറ്റ് 71.5 ബില്യൺ ദിർഹത്തിന് അംഗീകാരം നൽകി, ഇത് രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയാണ്.

You May Also Like

More From Author

+ There are no comments

Add yours