ദുബായ്: ദുബായിലെ കാർഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനമായ നോൾ കാർഡുകൾ പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അക്കൗണ്ട് അധിഷ്ഠിത സംവിധാനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനം. 350 മില്യൺ ദിർഹത്തിൻ്റെ പദ്ധതി 2025 അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിഷ്കരിക്കുന്ന നോൾ കാർഡുകളിൽ മുഖം തിരിച്ചറിയൽ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. നിലവിൽ, നോൾ സംവിധാനത്തിന് ഉപയോക്താക്കൾക്ക് ഡിജിറ്റൽ കാർഡ് ആവശ്യമാണ്. പുതിയ പദ്ധതി നിലവിൽ വരുമ്പോഴും ഇത് തുടരുമെന്ന് ആർടിഎ വ്യക്തമാക്കി. ഒരു അക്കൗണ്ടിലൂടെ തന്നെ ഒന്നോ അതിലധികമോ കാർഡുകൾ ലിങ്ക് ചെയ്യാൻ സാധിക്കും.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കേന്ദ്രീകൃത ഗതാഗത നിരക്ക് വാലറ്റ് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമായിരിക്കും 2025ഓടെയെത്തുന്ന നോൾ കാർഡുകളിലേത്. ഇലക്ട്രോണിക് രീതിയിൽ പേയ്മെൻ്റുകൾ നടത്തുന്നതിനോ ഇ-ടിക്കറ്റുകളോ രേഖകളോ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ സേവനമാണ് ഡിജിറ്റൽ വാലറ്റ്.

“ട്രിപ്പ് പ്ലാനിംഗ്, ബുക്കിംഗ്, സ്മാർട്ട് ചാനലുകൾ വഴിയുള്ള പ്രീ-പേയ്മെൻ്റ് എന്നിവയെ പിന്തുണയ്ക്കുന്നത് പോലുള്ള നിരവധി നൂതന സവിശേഷതകൾ പുതിയ നോൾ കാർഡ് സംവിധാനത്തിലുണ്ട്. ഫാമിലി, ഗ്രൂപ്പ് ടിക്കറ്റുകൾ എന്നിവയ്ക്കൊപ്പം വൈവിധ്യമാർന്ന സേവനങ്ങൾ ഉൾക്കൊള്ളുന്ന സംയോജിത പാക്കേജുകൾ ആണ് പുതിയ കാർഡിന്റെ ഏറ്റവും വലിയ സവിശേഷത.
പ്രധാന സവിശേഷതകൾ – മുഖം തിരിച്ചറിയൽ സംവിധാനം
പേയ്മെൻ്റുകൾക്കായി നോൾ കാർഡ് സിസ്റ്റം മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും. ഉപയോക്താക്കൾക്ക് അവരുടെ ബയോ ഡാറ്റ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാം.
അക്കൗണ്ട് ബാലൻസുകൾ, യാത്രാ ഹിസ്റ്ററി, വിലനിർണ്ണയം, മറ്റ് നോൾ കാർഡ് റീചാർജ്ജിംഗ് സംവിധാനങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ അക്കൗണ്ടിൽ സൂക്ഷിക്കാൻ സാധിക്കും. ഇത് ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാനും മറ്റ് ഫീച്ചറുകൾക്കൊപ്പം നഷ്ടപ്പെട്ട കാർഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും സഹായിക്കുന്നു.
+ There are no comments
Add yours