മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ നൽകും; പ്രഖ്യാപനവുമായി ദുബായ്

0 min read
Spread the love

ദുബായ്: രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകുമെന്ന പ്രഖ്യാപനവുമായി ദുബായ്. യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ലോക അധ്യാപക ദിനത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നിർദേശപ്രകാരമാണ് തീരുമാനം. ദുബായിൽ അധ്യാപകരായി ജോലി ചെയ്യുന്ന നിരവധി പ്രവാസി മലയാളികൾക്ക് പ്രഖ്യാപനം ഏറെ ഗുണം ചെയ്യും.

എജ്യുക്കേഷൻ 33 എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനവും. ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കാണ് ഗോൾഡൻ വിസ അംഗീകാരം നൽകുക. വിദ്യാർഥികളെ പ്രചോദിപ്പിക്കുകയും കുട്ടികളിൽ പഠനാനുഭവങ്ങളെ സമ്പന്നമാക്കുകയും ചെയ്യുന്ന അധ്യാപകരെ ആദരിക്കുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

You May Also Like

More From Author

+ There are no comments

Add yours