ഒരു വർഷം 10 കോടി യാത്രക്കാരെ ഉൾകൊള്ളുന്ന വിമാനത്താവളങ്ങളുടെ പട്ടികയാണ് 100 മില്ല്യൺ ക്ലബ്ബിലേക്ക് എത്തുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളവും ആ നേട്ടത്തിന് തൊട്ടരികെയാണ്. ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം നേടുമെന്ന് സെന്റർ ഓഫ് ഏവിയേഷന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ 8.68 കോടി യാത്രക്കാരെത്തിയിരുന്നു. ഈ വർഷം അതിനേക്കാൾ ഇരട്ടിയാളുകൾ എത്തിയിരിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം പകുതിക്കു ശേഷം പ്രതിമാസം 76 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. 10 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ട്. കൂടുതൽ ഓട്ടമാറ്റിക് സംവിധാനങ്ങൾ വഴി 12 കോടി യാത്രക്കാരിലേക്ക് വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
1961ൽ ദുബായ് വിമാനത്താവളം തുടങ്ങുമ്പോൾ 42,000 യാത്രക്കാരെ മാത്രമേ ഉൾകൊള്ളാൻ സാധിക്കുമായിരുന്നുള്ളു. ആ വിമാനത്താവളമാണ് 2024 ആകുമ്പോഴേക്കും 100 കോടി ക്ലബ്ബിൽ ഇടം നേടാൻ പോകുന്നത്. വർഷത്തിൽ 17.7 കോടി യാത്രക്കാരെത്തുന്ന ലണ്ടനിലെ ഹീത്രോ വിമാനത്താവളമാണ് ക്ലബ്ബിലെ ഒന്നാമൻ.
+ There are no comments
Add yours