അബുദാബി: പുതുവത്സര ദിനമായ ഇന്ന് 2024 ജനുവരി ഒന്ന് തിങ്കളാഴ്ച യുഎഇയിലെ പ്രധാന എമിറേറ്റുകളിൽ അധികൃതർ സൗജന്യ പൊതുപാർക്കിംഗ് പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് സൗജന്യ പാർക്കിംഗ് അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ പഴയ രീതിയിലുള്ള പാർക്കിങ് ഫീസ് സംവിധാനം തുടരും.
ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ടു ദിവസമാണ് ദുബായിൽ താമസക്കാർക്ക് സൗജന്യ പാർക്കിംഗ് ലഭിച്ചിരിക്കുന്നത്. മൾട്ടി ലെവൽ പാർക്കിംഗുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് പാർക്കിംഗ് സൗജന്യമാക്കിയതെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഷാർജ മുനിസിപ്പാലിറ്റിയും അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ഐടിസി) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സൗജന്യ പാർക്കിംഗ് വിവരം പ്രഖ്യാപിച്ചത്. ഷാർജയിൽ, ഏഴ് ദിവസത്തെ പണമടച്ചുള്ള പബ്ലിക് പാർക്കിംഗ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല.
+ There are no comments
Add yours