യു.എ.ഇയിൽ മയക്കുമരുന്ന് ഇടപാടുകൾ വർധിക്കുന്നു; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്

1 min read
Spread the love

ഷാർജ: ഈ വർഷം ജനുവരി മുതൽ നവംബർ വരെ ഷാർജയിൽ 551 മയക്കുമരുന്ന് ഇടപാടുകാരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് പറഞ്ഞു. ഇവരിൽനിന്ന് 10,41,17,446(10 മില്ല്യണിന് മുകളിൽ) ദിർഹം മൂല്യമുള്ള 1,051,000 കിലോഗ്രാം ഹാഷിഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവയും 70 ലക്ഷം കിലോഗ്രാമിലേറെ സൈക്കോട്രോപിക് വസ്തുക്കളും മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഷാർജ പോലീസ് കമാൻഡർ – ഇൻ – ചീഫ് മേജർ ജനറൽ സൈഫ് അൽ സരി അൽ ഷംസി പറഞ്ഞു.

ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ച 785 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നേരെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റിലൂടെയുള്ള മയക്കുമരുന്ന് വില്പന പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും അൽ ഷംസി പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകൾക്കെതിരേ ബ്ലാക്ക് ബാഗ്‌സ്, ഡെലിവറി കമ്പനീസ് കാര്യമായി പ്രവർത്തിച്ചിട്ടുണ്ട്.

നിയന്ത്രിത വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ എന്നിവ ലഭ്യമാണെന്ന ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഇടപാടുകാർ ‘ഇരകൾക്കായി’ വ്യാപകമായി സന്ദേശങ്ങൾ അയക്കുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ 8004654-ൽ വിളിച്ചറിയിക്കുകയോ ഷാർജ പോലീസ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ രേഖപ്പെടുത്തുകയോ ചെയ്യാം.

You May Also Like

More From Author

+ There are no comments

Add yours