ഡ്രൈവറില്ലാ ട്രെയിൻ, റെയിൽവേ പാളത്തിലൂടെ ബസ്സ്; അടിമുടി മാറാൻ ദുബായ്

1 min read
Spread the love

ദുബായ്: ഓരോ ദിവസവും വേറിട്ട പദ്ധതികളുമായി ലോകത്തെ മുഴുവൻ അതിശയിപ്പിക്കുകയാണ് ദുബായ്. ഇപ്പോഴിതാ ‘പ്ലറ്റൂൺ ഓഫ് പോഡ്‌സ്’ പോലെയുള്ള ഭാരം കുറഞ്ഞ ഡ്രൈവറില്ലാ സ്മാർട്ട് ട്രെയിനും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസ് സംവിധാനവും ദുബായ് അവതരിപ്പിക്കുന്നു.

പുതിയ പദ്ധതികൾക്കായി വ്യാഴാഴ്ച, ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തിൽ (ഡിഐപിഎംഎഫ്) റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അന്താരാഷ്ട്ര കമ്പനികളുമായി രണ്ട് ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചു.

പ്രീമിയർ കമ്പനികളുമായും പ്രത്യേക സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്താനുള്ള ആർ‌ടി‌എയുടെ തന്ത്രപരമായ പദ്ധതികളുടെ ഭാഗമാണ് സ്മാർട്ട് ട്രെയിൻ ആന്റ് ബസ്സ് പദ്ധതിയെന്ന് ആർ‌ടി‌എയിലെ റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ കൽബത്ത്(Abdul Mohsen Kalbat) അഭിപ്രായപ്പെട്ടു.

ഇരട്ട-ട്രാക്ക് സംവിധാനമായ ഫ്ലോക് ഡ്യുവോ(Floc Duo) റെയിൽ സംവിധാനം വികസിപ്പിക്കുന്നതിനായി യുകെ ആസ്ഥാനമായുള്ള അർബൻ മാസ്സുമായി ആദ്യ ധാരണാപത്രം ഒപ്പുവച്ചു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസ് സംവിധാനത്തിനായി യുഎസ് ആസ്ഥാനമായുള്ള റെയിൽ ബസ് ഇൻ‌കോർപ്പറേഷനുമായാണ് സൗദി അറേബ്യയുടെ രണ്ടാമത്തെ കരാർ.

ഡ്രൈവറില്ലാത്ത പോഡുകൾ

അർബ്ബൻ മാസ്സ് പറയുന്നതനുസരിച്ച്, ഫ്ലോക് ഡ്യുവോ റെയിൽ സംവിധാനത്തിൽ “ഡ്രൈവർ ഇല്ലാത്തതും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമായ പോഡുകൾ ആണ് ഉണ്ടാവുക. ഈ പോഡുകൾക്കായി റെയിൽവേ ട്രാക്കുകൾ നിർമ്മിക്കാൻ കല്ലും, മണ്ണും, തുരങ്കവുമൊന്നും വേണ്ട. പൂർണ്ണമായും ആകാശത്താണ് ഇതിനായുള്ള ട്രാക്കുകൾ നിർമ്മിക്കുക.

കൂടാതെ, ഡ്രൈവറില്ലാത്ത Floc Duo Rail ട്രെയിനുകൾ, അനാവശ്യ ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും, ആവശ്യാനുസരണം കപ്പാസിറ്റിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ സ്മാർട്ടായി രൂപകല്പന ചെയ്തിരിക്കുന്നു,” അർബ്ബൻ മാസ്സ് അവരുടെ വെബ്‌സൈറ്റിൽ കുറിച്ചു.

റെയിൽ ബസ്സുകൾ

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന, എലവേറ്റഡ് ട്രാക്കുകളിൽ ഓടുന്ന ചെറുതും ഡ്രൈവറില്ലാത്തതുമായ ഇലക്ട്രിക് റെയിൽ ബസ് സിസ്റ്റം ആണ് രണ്ടാമത്തെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതി.

മെട്രോ കൈകാര്യം ചെയ്യുന്ന അതേ രീതികളും ട്രാക്കുകളുമാണ് റെയിൽ ബസ്സുകൾക്കും വേണ്ടി രൂപ കൽപ്പന ചെയ്യ്ത് കൊണ്ടിരിക്കുന്നത്. ഒരേ നീളവും ശേഷിയുമുള്ള ഒരു മെട്രോ സംവിധാനത്തിലൂടെയാണ് റെയിൽ ബസ്സുകൾ കടന്നു പോവുക.

You May Also Like

More From Author

+ There are no comments

Add yours