അനാവശ്യമായ അപകടസാധ്യതകൾ വിളിച്ചുവരുത്താതിരിക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കുക എന്നതാണ്. പ്രത്യേകിച്ച് ബീച്ച് സൈഡുകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ വളരെ അശ്രദ്ധമായി കുവൈറ്റിലെ ഒരു ബീച്ചിൽ വാഹനം ഓടിച്ച് അപകടം വരുത്തിവെച്ച ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.
തമാശ മട്ടിൽ കണ്ടിരിക്കാവുന്ന വീഡിയോ ആണിതെന്ന് തെറ്റിദ്ധരിക്കരുത്. ഏറ്റവും അപകടം പിടിച്ച സാഹചര്യത്തിലൂടെയാണ് ആ വ്യക്തി തന്റെ ഡ്രൈവിംഗിനെ കണ്ടിരിക്കുന്നത് എന്ന് വീഡിയോയിൽ നിന്ന് വ്യക്തം.
നിങ്ങൾ കുവൈറ്റിലെ ബീച്ചിലൂടെ ടൊയോട്ട FJ ക്രൂയിസറിൽ സഞ്ചരിക്കുന്നു. ഒരു രസത്തിനും കൗതുകത്തിനും നിങ്ങൾ ബീച്ചിലൂടെ വണ്ടി റേസ് ചെയ്യുന്നു… വണ്ടിയുടെ സകല നിയന്ത്രണവും നിങ്ങളുടെ കയ്യിൽ നിന്നും പോകുന്നു. വണ്ടിക്കുള്ളിൽ നിന്നും നിങ്ങൾ വായുവിലൂടെ പറക്കുന്നു. ഭാഗ്യവശാൽ ലാൻഡിങ്ങിൽ നിങ്ങൾക്ക് അപകടം സംഭവിക്കുന്നില്ല. ഇങ്ങനെയൊരു സംഭവം കേട്ടാൽ ചിരി വരുമെങ്കിലും യഥാർത്ഥത്തിൽ കഴിഞ്ഞദിവസം കുവൈറ്റിലെ ഒരു ബീച്ചിൽ സംഭവിച്ചത് ഇതാണ്.
വാഹനത്തിൽ ഉണ്ടായിരുന്നയാൾക്ക് പരുക്കുകൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ബന്ധപ്പെട്ടവർ വാഹനം വീണ്ടെടുക്കാൻ ആയി കടൽക്കരയിലേക്ക് എത്തിയപ്പോഴേക്കും കാർ കടലിലേക്ക് താഴ്ന്നു പോയിരുന്നു. മണിക്കൂറുകൾക്കകം കാർ വീണ്ടെടുത്തിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വാഹനത്തിൽ നിറയെ ഉപ്പുവെള്ളം കയറിയതിനാൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്
+ There are no comments
Add yours