ദുബായ്: റോഡിൽ കാറു കൊണ്ട് അപകടകരമാം വിധം സ്റ്റണ്ട് ചെയ്യ്ത യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്യ്തു. ഇതു കൂടാതെ വാഹനം പോലീസ് പിടിച്ചെടുത്തു.
ഡ്രിഫ്റ്റ് ചെയ്ത് കാർ ഇരുചക്രത്തിൽ ഓടിക്കുന്നതാണ് അപകടകരമായി വിഡീയോയിൽ കാണുന്ന സ്റ്റണ്ട്. റോഡിലെ ക്യാമറയിലുൾപ്പെടെ കുടുങ്ങിയ ഈ വീഡിയോ ദുബായ് പോലീസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയും ചെയ്യ്തു… വാഹനമോടിക്കുന്നയാളെ ഉടൻ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തിയതായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
കൂടാതെ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്യ്തു… തുടർന്നാണ് പിഴ ചുമത്തിയതും വാഹനം പിടിച്ചെടുത്തതും…ദുബായിൽ, അശ്രദ്ധമായി വാഹനമോടിക്കുന്നതും ചുവന്ന ലൈറ്റ് ചാടുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു, വാഹനമോടിക്കുന്നവർ തങ്ങളുടെ കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് മുമ്പ് 50,000 ദിർഹം പിഴ നൽകേണ്ടിവരും.
കുറ്റം നടന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ കാർ വീണ്ടും കണ്ടുകെട്ടിയാൽ വാഹനം വിട്ടുനൽകുന്നതിന് നൽകേണ്ട തുക ഇരട്ടിയാക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌മാർട്ട്‌ഫോണുകളിലെ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അല്ലെങ്കിൽ ‘വി ആർ ഓൾ പോലീസ്’ സേവനമായ 901-ൽ ബന്ധപ്പെടുകയോ ചെയ്യ്ത് റോഡ് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചു.
+ There are no comments
Add yours