ഡോ. സുൽത്താൻ അൽ നെയാദിക്ക് ആദരവുമായി നാസ. കഴിഞ്ഞ വർഷം എക്‌സ്‌പെഡിഷൻ 69-ന്റെ ഭാഗമായി ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ഡോ. അൽ നെയാദിക്ക് നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന വെൽക്കം ഹോം ചടങ്ങിൽ വിശിഷ്ട പബ്ലിക് സർവീസ് മെഡലും ബഹിരാകാശ പര്യവേഷണ മെഡലും സമ്മാനിച്ചു.

MBRSC (ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ) ടീമിനും നാസ അവാർഡുകൾ നൽകി ആദരിച്ചു. പരിപാടിയിൽ, എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മാറിയുടെ നേതൃത്വത്തിലുള്ള എംബിആർഎസ്‌സി പ്രതിനിധി സംഘം എക്‌സ്‌പെഡിഷൻ 69 മിഷൻ വിജയകരമായി പൂർത്തിയാക്കിയതും, ഒപ്പം എംബിആർഎസ്‌സിയും നാസയും തമ്മിലുള്ള ഊഷ്മള ബന്ധവും ആഘോഷിച്ചു.
Proud to receive the Distinguished Public Service Medal and Space Exploration Medal from NASA. I want to thank the team of Expedition 69 for their exceptional efforts, which enabled my crewmembers and me to successfully complete this mission. pic.twitter.com/BJzfJqWTiO
— Sultan AlNeyadi (@Astro_Alneyadi) January 23, 2024
MBRSC യുടെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയെ ജോൺസൺ സ്‌പേസ് സെന്റർ സുപ്പീരിയർ അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. എംബിആർഎസ്‌സിയിലെ സ്‌പേസ് ഓപ്പറേഷൻസ് ആൻഡ് എക്‌സ്‌പ്ലോറേഷൻ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അദ്‌നാൻ അൽ റയ്‌സ്, സ്‌പേസ് ഓപ്പറേഷൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽ ബുലൂഷി എന്നിവർക്ക് എംബിആർഎസ്‌സിക്ക് വേണ്ടി ഗ്രൂപ്പ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു.
ബഹിരാകാശ യാത്രികരായ ഹസ്സ അൽ മൻസൂരി, MBRSC, ബഹിരാകാശയാത്രികരുടെ ഓഫീസ് മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ ആസ്ട്രോനട്ട് പ്രോഗ്രാമിന് എല്ലാവിധ സഹകരണവും നാസ വാഗ്ധാനം ചെയ്തു.
യു.എ.ഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴിൽ MBRSC കൈകാര്യം ചെയ്യുന്ന പദ്ധതികളിൽ ഒന്നാണ് യു.എ.ഇ ആസ്ട്രോനട്ട് പ്രോഗ്രാം, യു.എ.ഇയിലെ ഐസിടി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) ഫണ്ടുപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം
+ There are no comments
Add yours