ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ദോഹ മെട്രോ. മെട്രോയുടെ മുഴുവൻ ട്രെയിനുകളും ടൂർണമെന്റ് സമയത്ത് സർവീസ് നടത്തും.
ലോകകപ്പ് ഫുട്ബോളിനെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് മികച്ച യാത്രാ സൗകര്യമൊരുക്കിയിരുന്നു ദോഹ മെട്രോ. ഏഷ്യൻ കപ്പിനും സമാനമായ സൗകര്യങ്ങളാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. മെട്രോയുടെ 110 ട്രെയിനുകളും ടൂർണമെന്റ് സമയത്ത് സർവ്വീസ് നടത്തും.
റെഡ് ലൈനിൽ കോച്ചുകളുടെ എണ്ണം കൂട്ടി ഒരു ട്രെയിനിലെ പരമാവധി യാത്രക്കാരുടെ എണ്ണം 1,120 ആയി ഉയർത്തും. മെട്രോ ട്രെയിനുകൾക്കിടയിലെ ഇടവേള മൂന്ന് മിനുട്ടായി കൂറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മെട്രോ പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകില്ല.
+ There are no comments
Add yours