ദോഹ കൈറ്റ് ഫെസ്റ്റിവൽ; 60 രാജ്യങ്ങൾ പങ്കെടുക്കുന്നു

0 min read
Spread the love

ദോഹ: ദോഹയിലെ കൈറ്റ് ഫെസ്റ്റിവലിന് ജനുവരി 25ന് തുടക്കമാകും. വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന പട്ടം പറത്തൽ ഉത്സവം ഫെബ്രുവരി 3 വരെയാണ് ദോഹ തുറമുഖത്ത് നടക്കുക. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ കെെറ്റ് ഫെസ്റ്റ് ദോഹയിൽ സംഘടിപ്പിക്കുന്നത്.

60 രാജ്യങ്ങളുടെ കൂറ്റൻ പട്ടങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ഖത്തർ ടൂറിസത്തിന്റെയും ദോഹ തുറമുഖം അധികൃതരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങൾ , പഴങ്ങൾ, പച്ചക്കറികൾ, സിനിമ കഥാപാത്രങ്ങൾ, താരങ്ങൾ എന്നീ മാതൃകയിലുള്ള പട്ടങ്ങളാണ് ഫെസ്റ്റിവലിൽ അണിനിരക്കുക.

പല മൃഗങ്ങളുടെ രൂപത്തിലും പട്ടങ്ങൾ ആകാശത്ത് വിസ്മയം തീർത്ത് പറക്കും. 10 ദിവസത്തെ കൈറ്റ് ഫെസ്റ്റിവൽ ആസ്വദിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നും സഞ്ചാരികൾ ഫെസ്റ്റിവൽ കാണാൻ വേണ്ടിയെത്തും. കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ഗെയിമുകളും പരിപാടിയുടെ ഭാ​ഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

കൂടാതെ രാജ്യാന്തര വിഭവങ്ങൾ അടങ്ങിയ ഫു‍ഡ് കോർട്ടുകൾ,എന്നിവയും കൈറ്റ് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്ന കേന്ദ്രങ്ങളും ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. കുട്ടികൾക്ക് സ്വന്തമായി പട്ടങ്ങൾ നിർമിച്ച് പറപ്പിക്കാനുള്ള അവസരമാണ് സൗജന്യ പരിശീലനത്തിലൂടെ ഇവിടെ ഒരുക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours