കൈകൊണ്ട് നിർമ്മിച്ച ലൈറ്റുകൾ; വേറിട്ട കാഴ്ചകളുമായി ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ

1 min read
Spread the love

ഇതുവരെ പൊതുജനങ്ങളും സന്ദർശകരും കാണാത്ത രീതിയിൽ ധായി ദുബായ് ലൈറ്റ് ആർട് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുകയാണ് ദുബായ് എക്സ്പോ സിറ്റിയിൽ. ലൈറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകളുടെ വിത്യസ്തമായ ഒരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒരു സമൂഹത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ പ്രകാശിപ്പിക്കാൻ കഴിയുന്ന ലളിതമായ പരിസ്ഥിതി സൗഹൃദ ലൈറ്റുകളാണ് പ്രദർശനത്തിനായി ഉപയോ​ഗിച്ചിരിക്കുന്നത്.

ഒരു ലിറ്റർ പ്ലാസ്റ്റിക് കുപ്പികൾ എങ്ങനെ കുറഞ്ഞ വിലയുള്ള ട്യൂബുകളായി മാറ്റാമെന്ന് ഫിലിപ്പീൻസ് ആസ്ഥാനമായുള്ള പൗര സംഘടനയായ ലിറ്റർ ഓഫ് ലൈറ്റ് പ്രദർശനത്തിൽ തെളിയിക്കുന്നു. ഫിലിപ്പീൻസിലെ അഗൂസൻ മാർഷിലെ മനോബോ ഗോത്രവർഗക്കാരുടെ ഫ്ലോട്ടിംഗ് ഗ്രാമങ്ങളെ പ്രകാശപൂരിതമാക്കാൻ കഴിയുന്ന ലൈറ്റുകൾ തെളിയിക്കുന്നു.

അഞ്ച് വർഷത്തോളം നീണ്ടുനിൽക്കുന്ന കൈകൊണ്ട് നിർമ്മിച്ച ലൈറ്റുകൾ സൃഷ്ടിക്കുന്നതിന് നിരവധി കുടുംബങ്ങളും വ്യക്തികളും ഇതിനകം തന്നെ പങ്കാളികളായി. 2014-ൽ സ്ഥാപിതമായ ലിറ്റർ ഓഫ് ലൈറ്റ്, ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട നിരവധി സമൂഹങ്ങളിലെ ഒരു ദശലക്ഷത്തോളം വീടുകൾക്ക് വെളിച്ചം നൽകിയിട്ടുണ്ട്.

ആഗോള ഊർജ ദാരിദ്ര്യം കൈകാര്യം ചെയ്യുന്നതിൽ ഫിലിപ്പിനോ പ്രസ്ഥാനമായ ‘ലിറ്റർ ഓഫ് ലൈറ്റ്’ ലോകത്തിന് വലിയ സംഭാവന നൽകാൻ ആ​ഗ്രഹിക്കുന്നുവെന്ന് സ്ഥാപകൻ ഇല്ലക് ഡയസ് പറയുന്നു. “വീടുകളെ പ്രകാശിപ്പിക്കാൻ ഞങ്ങൾ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളും ഉപയോഗിക്കുന്നു, ഞങ്ങളുടെ വിളക്കുകൾ പ്രത്യാശ ഉണർത്തുകയും പുതിയ സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ആവശ്യമുള്ള മറ്റ് ആളുകളെ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും നിർമ്മിക്കാൻ ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവലിലെ ഏറ്റവും വലിയ ആകർഷണം ഫിലിപ്പിനോ പ്രസ്ഥാനമായ ‘ലിറ്റർ ഓഫ് ലൈറ്റ്’ തയ്യാറാക്കിയ ലൈറ്റുകളാണ്.

You May Also Like

More From Author

+ There are no comments

Add yours