ഡീകമ്മീഷൻ ചെയ്ത വിമാനങ്ങളെ പാചക, നാടക വേദികളാക്കി മാറ്റും – സൗദി അറേബ്യ

0 min read
Spread the love

സൗദി: ഡീ കമ്മീഷൻ ചെയ്യ്ത വിമാനങ്ങളെ പാചക, നാടക വേദികളാക്കി മാറ്റാൻ സൗദി അറേബ്യ പദ്ധതിയിടുന്നു. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസുമായി സഹകരിച്ച് ബൊളിവാർഡ് റൺവേ എന്ന പുതിയ സോണിലെ ബോയിംഗ് വിമാനങ്ങൾ ഉടൻ തന്നെ ഇതിനായി ഉപയോഗിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) തലവൻ തുർക്കി അലൽഷൈഖ് വെളിപ്പെടുത്തി.

സർവീസ് നിർത്തിയ അഞ്ച് വിമാനങ്ങൾ ഉപയോഗിക്കുന്നതിന് സൗദി എയർലൈൻസുമായി ധാരണയിലെത്തിയതായും അദ്ദേഹം മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.

ഈ ആശയം വിജയകരമാവുകയാണെങ്കിൽ അതൊരു അത്ഭുതമായിരിക്കുമെന്ന് അലൽഷൈഖ് പറയുന്നു.

എണ്ണയിൽ നിന്ന് മാത്രം വരുമാനം ഉൾകൊണ്ട് മുന്നോട്ട് പോയിരുന്ന ഒരു രാജ്യം വിനോദ വ്യവസായത്തെ കൂടി മുഖവിലയ്ക്കെടുത്തപ്പോഴാണ് സൗദിയിൽ ഉൾപ്പെടെ വിനോദ വ്യവസായം അഭിവൃദ്ധിപ്പെട്ടത്. നഗരത്തെ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2019 ൽ അരങ്ങേറ്റം കുറിച്ച റിയാദ് സീസൺ ആണ് ഇതിന് തുടക്കം കുറിച്ചത്.

ഇപ്പോഴിതാ ഏതൊക്കെ രീതിയിൽ വിനോദ വ്യവസായത്തെ വളർത്താമെന്ന് തേടി നടക്കുകയാണ് സൗദി അറേബ്യ. ഡീ കമ്മീഷൻ ചെയ്യ്ത വിമാനങ്ങളെ പാചക, നാടക വേദികളാക്കി മാറ്റുന്നതും ഇതിന് ഉദാഹരണമാണ്.

You May Also Like

More From Author

+ There are no comments

Add yours