ഡീകാർബണൈസേഷൻ; റോഡ് മാപ്പിനു തുടക്കം കുറിച്ച് യുഎഇ

1 min read
Spread the love

ദുബായ്: 27 വർഷത്തിനകം 290 കോടി മെട്രിക് ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം കുറിച്ചു. ദുബായിൽ നടന്നുവരുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലായിരുന്നു (COP28) പ്രഖ്യാപനം.

വർഷത്തിൽ‍ 9 കോടി ടൺ കാർബൺ മലിനീകരണം കുറയ്ക്കും. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ റോഡ് മാപ്പ് നടപ്പാക്കും.

2050ഓടെ കാർബൺ രഹിത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത നയത്തിനു കരുത്തുപകരുന്നതായിരിക്കും പദ്ധതി. സിമന്റ്, ഇരുമ്പ്, സ്റ്റീൽ, അലുമിനിയം എന്നിവ ഉൾപ്പെടെയുള്ള ഉൽപാദന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും പ്രഖ്യാപിച്ചു.

You May Also Like

More From Author

+ There are no comments

Add yours