അപകടകരമായ ഓവർടേക്കിം​ഗ്; ക്യാമറയിൽ കുടുങ്ങിയാൽ 1000 ദിർഹം പിഴ

0 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ അപകടകരമാം വിധത്തിൽ ഓവർടേക്കിം​ഗ് ചെയ്യ്താൽ യുഎഇ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 അനുശാസിക്കുന്ന പ്രകാരം കുറ്റവാളികൾക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

യുഎഇയിലെ വിവിധ അധികാരികളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും വാഹനമോടിക്കുന്നവരിൽ പലരും നിരുത്തരവാദപരമായ ഓവർടേക്കിംഗിലൂടെ ട്രാഫിക് നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നത് തുടരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമലംഘനങ്ങൾ ക്യാമറയിൽ കുടുങ്ങിയാൽ കനത്ത പിഴ ഈടാക്കാൻ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

നിയമം കർശനമാക്കുന്നതിനോടൊപ്പം ഇതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുകയാണ് ​ഗതാ​ഗതവകുപ്പ്. ഒരു വീഡിയോ ദൃശ്യം ഉദാഹരണസഹിതം ആർടിഎ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എമിറേറ്റിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് ക്യാമറകളിലൊന്നിൽ നിന്നുള്ള ഫൂട്ടേജിൽ ഒരു എസ്‌യുവി ഹാർഡ് ഷോൾഡറിൽ ഡ്രൈവ് ചെയ്യുന്നതും ഇടതുവശത്തെ ലെയിനിൽ മറ്റ് വാഹനമോടിക്കുന്നവരെ മറികടക്കുന്നതും കാണിച്ചു. എസ്‌യുവിയെ മറികടക്കാൻ മറ്റെല്ലാ കാറുകളും ബ്രേക്ക് ചെയ്യുന്നത് കാണാമായിരുന്നു; മറ്റ് ഡ്രൈവർമാർ ജാഗരൂകരായിരുന്നില്ലെങ്കിൽ ഇത് ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കുമായിരുന്നു.

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിച്ചാൽ ശിക്ഷയും പിഴയും കഠിനമായിരുക്കെന്നും ആർടിഎ മുന്നറിയിപ്പ് നൽകുന്നു.

You May Also Like

More From Author

+ There are no comments

Add yours