സൈക്കിളിൽ യാത്ര ചെയ്യ്തോളൂ…ഓടുന്ന മറ്റ് വാഹനങ്ങളിൽ തൊട്ടാൽ 300 റിയാൽ വരെ പിഴ; കടുപ്പിച്ച് സൗദി

0 min read
Spread the love

ജിദ്ദ: സൈക്കിൾ, ബൈക്ക് തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളിൽ പിടിച്ച് യാത്രചെയ്യരുതെന്ന് മുന്നറിയിപ്പ്. ഇത് യതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

150 മുതൽ 300 റിയാൽ വരെ നിയമലംഘകർക്ക് പിഴ ചുമത്തും. ബൈക്കുകളിലും സൈക്കിളുകളിലും ഏണികൾ വച്ച് കൊണ്ടുപോവുന്നതും ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ വരും.

കാൽനട യാത്രക്കാരുടെയും വാഹന യാത്രികരുടെയും ജീവൻ അപകടത്തിലാകും എന്നതിനാലാണിത്. നിയമലംഘനം നടത്തുന്നവരുടെ ജീവനും അപകടത്തിലാവാൻ ഇത് ഇടയാക്കും.

You May Also Like

More From Author

+ There are no comments

Add yours