ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു; വധു ദീർഘകാല പങ്കാളി ജോർജിന

0 min read
Spread the love

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ പോകുന്നു. ദീർഘകാല പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് ആണ് വധു. റൊണാൾഡോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി വിവാഹമോതിരത്തിൻറെ ചിത്രം ജോർജിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ജോർജിന ഇൻസ്റ്റയിലൂടെ തന്റെ ആരാധകരെ അറിയിച്ചു. എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. വജ്രമോതിരം വിരലിൽ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചാണ് ജോർജിനയുടെ കുറിപ്പ്.

ഇരുവരും കഴിഞ്ഞ 9 വർഷമായി പ്രണയത്തിലായിരുന്നു. 40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളുണ്ട്. 2010ൽ റൊണാൾഡോയുടെ മുൻബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ ആണ് ഏറ്റവും മതിർന്നയാൾ. 2017ൽ വാടകഗർഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാൻറോസ്, മറ്റിയോ റൊണാൾഡോ, 2017ൽ ജോർജീനയുമായുള്ള ബന്ധത്തിൽ ജനിച്ച അലാന മാർട്ടീന, 2022ൽ ജനിച്ച ബെല്ല എസ്മെറാൾഡ എന്നിവരാണ് റൊണാൾഡോയുടെ അഞ്ച് മക്കൾ.

You May Also Like

More From Author

+ There are no comments

Add yours