സൗദിയിലും കോവിഡ് വകഭേദം പടരുന്നു; മുന്നറിയിപ്പുമായി അധികൃതർ

1 min read
Spread the love

റിയാദ്: സൗദി അറേബ്യയിൽ കോവിഡിന്റെ വകഭേദമായ ജെ എൻ-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടതായി പബ്ലിക് ഹെൽത്ത് അതോറിറ്റി. ജെഎൻ-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കോവിഡ്-19 വൈറസ് വകഭേദങ്ങളിൽ ഒന്നാണ് ജെ.എൻ-1 വകഭേദം. ഇത് ഒരു പുതിയ പകർച്ചവ്യാധിയാണെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല.

കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours