മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങളെ സംബന്ധിച്ച തീവ്രവാദ കേസ്; കേസ് പരി​ഗണിക്കുന്നത് അബുദാബി കോടതി മാറ്റിവച്ചു

1 min read
Spread the love

അബുദാബി: മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയത് സംബന്ധിച്ച കേസ് മാർച്ച് 7 ന് അടുത്ത സെഷനിലേക്ക് മാറ്റി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ “ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി ഓർഗനൈസേഷൻ” ഇരുഭാ​ഗത്തെയും അഭിഭാഷകരുടെ ഹർജികൾ അന്നേ ദിവസം കേൾക്കും.

വ്യക്തികളും സ്ഥാപനങ്ങളുമുൾപ്പെടെ 84 പ്രതികൾക്കെതിരെ ഒരു ഭീകരസംഘടന സ്ഥാപിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്.

കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അവരുടെ ഹർജികൾ അവസാനിപ്പിച്ചു. പ്രതികളുടെ കുറ്റസമ്മതവും മൊഴികളും ഉൾപ്പെടുന്ന പൊതു സെഷൻ നേരത്തെ ആരംഭിച്ചിരുന്നു. ഇത് രണ്ട് വ്യത്യസ്ത സെഷനുകളിലായി നീട്ടിയിട്ടുണ്ട്. ഈ കേസ് 2012 ലെ സ്റ്റേറ്റ് സെക്യൂരിറ്റി കുറ്റകൃത്യങ്ങളിലെ കേസ് നമ്പർ 79 ൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പ്രതികളുടെ പുനർവിചാരണ അല്ലെന്നും അവർ സ്ഥിരീകരിച്ചു.

കുറ്റസമ്മതം സ്റ്റേറ്റ് സെക്യൂരിറ്റിയുടെ അന്വേഷണങ്ങളും പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും നിയോഗിക്കപ്പെട്ട വിദഗ്ധരുടെ സാക്ഷ്യങ്ങളും റിപ്പോർട്ടുകളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

കുറ്റകൃത്യങ്ങൾ ഒരു ലക്ഷ്യത്തിനുവേണ്ടിയും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണെങ്കിൽ, അവയെ ഒരൊറ്റ കുറ്റകൃത്യമായി കണക്കാക്കണമെന്നും ഏറ്റവും ​ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി ശിക്ഷാവിധി നൽകണമെന്നും ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 88-ൻ്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് പരമാവധി നിയമപരമായ ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഈ നിയമത്തിലെ ആർട്ടിക്കിൾ 88-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള കേസിലെ കുറ്റവാളി കുറഞ്ഞ പിഴയ്ക്ക് ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അയാളെ പുനർ വിചാരണ ചെയ്യണമെന്നും പീനൽ കോഡിൻ്റെ ആർട്ടിക്കിൾ 90 പറയുന്നു. . ഈ സാഹചര്യത്തിൽ, മുൻ വിധിയിൽ നിന്ന് യഥാർത്ഥത്തിൽ നടപ്പിലാക്കിയ ശിക്ഷ ഒഴിവാക്കിയ ശേഷം, അവസാനത്തെ വിധിയിൽ ചുമത്തിയ ശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവിടും.

You May Also Like

More From Author

+ There are no comments

Add yours