കുവൈത്ത് ദിനാറിലും വ്യാജൻ; അന്വേഷണവുമായി ആഭ്യന്തര മന്ത്രാലയം

0 min read
Spread the love

കുവൈത്ത്: കുവൈത്തിൽ വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം.

ഓട്ടം പൂർത്തിയായ ശേഷം 20 ദിനാർ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നൽകി. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ പരിശോധയിൽ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവർ പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈത്ത് ദിനാർ.വ്യാജ കറൻസികൾ വ്യാപകമാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

20 ദിനാറിൻറെ വ്യാജ നോട്ടുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കള്ളനോട്ടിനെതിരെ ശക്തമായ നടപടികളാണ് അഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നത്.

You May Also Like

More From Author

+ There are no comments

Add yours