കോപ്പ് 28; കനത്ത സുരക്ഷയിൽ ദുബായ്

0 min read
Spread the love

ദുബായ്: കനത്ത സുരക്ഷാ വലയത്തിൽ ആണ് ദുബായിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28ന് തുടക്കം കുറിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയോടെ ദുബായിലെത്തി.

ദുബായ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോപ്പ് 27ൽ നിർണായക ചർച്ചയായ നഷ്ട പരിഹാര ഫണ്ടിന്റെ കാര്യത്തിൽ ചർച്ചയും തീരുമാനവും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്.

ഇത്തവണ കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കെടുതികൾ നേരിടുന്ന വികസ്വര രാജ്യങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വികസിത രാജ്യങ്ങൾക്ക് മേൽ കൂടുതൽ ഉത്തരവാദിത്തം വരുന്ന രീതിയിൽ കാര്യങ്ങൾ തീരുമാനിക്കാൻ ആണ് സാധ്യത.

ഫോസിൽ ഇന്ധന ഉപയോഗത്തിന്റെ ഭാവിയും ചർച്ച ചെയ്യും. 2023നെ സുസ്ഥിരതാ വർഷമായി ആണ് ആചരിച്ചിരിക്കുന്നത്. അതിന് ശേഷം ആണ് യുഎഇ ലോക നേതാക്കളെ വരവേൽക്കുന്നത്. ദീർഘകാലത്തെ ഒരുക്കം ആണ് ദുബായ് ഇതിന് വേണ്ടി നടത്തിയിരുന്നത്

You May Also Like

More From Author

+ There are no comments

Add yours