ദുബായ്: ആഗോള കാലാവസ്ഥ ഉച്ചക്കോടി(കോപ്-28)ക്ക് ദുബായ് വേദിയായിട്ട് നാലാം ദിവസം പിൻതുടരുമ്പോൾ 57 ബില്യൺ ഡോളറാണ് സമ്മേളനം സമാഹരിച്ചത്.
ദുബായിൽ നടന്ന സമ്മേളനം കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ 57 ബില്യൺ ഡോളർ കാലാവസ്ഥാ ആഘാത പ്രവർത്തനങ്ങൾക്കായി സമാഹരിച്ചതായി കോപ്-28 പ്രസിഡന്റ് സുൽത്താൻ അൽ ജാബറാണ് ഔദ്യോഗികമായി അറിയിച്ചത്. ‘ഇത് കാലാവസ്ഥാ വ്യതിയാന പരിഹാര പ്രവർത്തനത്തിൽ ഒരു നാഴികകല്ലായി അടയാളപ്പെട്ടു കിടക്കു’മെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ്-28 ൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ബിസിനിസ്സുക്കാരും ശതകോടീശ്വരൻമാരും ദുബായിലേക്ക് പറന്നിറങ്ങിയിരുന്നു.
സമ്മേളനത്തിലെ ചരിത്രപരമായ കരാറുകളും പ്രഖ്യാപനങ്ങളും ഭാവിയിൽ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന അടിയന്തിര വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ലോകരാജ്യങ്ങൾക്ക് സഹായകമാകും.
കാലാവസ്ഥാ ആഘാത പ്രവർത്തനങ്ങൾക്കായി ഒരു ഫണ്ട് ഇതാദ്യമായാണ് ഒരു സമ്മേളനത്തിലൂടെ ഇത്രയേറെ തുക സമാഹരിക്കുന്നത്.
+ There are no comments
Add yours