അത്ഭുത കാഴ്ചകളുമായി ​ഗ്രീൻ സോൺ COP28 ൽ എത്തുന്നത് ആയിരങ്ങൾ

1 min read
Spread the love

ദുബായ്: ദുബായിൽ നടന്നുവരുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് തുടക്കമായി. പൊതുജനങ്ങൾക്കായി ഒരുക്കിയ ഗ്രീൻ സോണിലേക്കാണ് പ്രവേശനം. കോപ്-28 വെബ്‍സൈറ്റ് വഴി ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പ്രവേശനം നൽകുന്നത്. സൗജന്യമായാണ് ഇവിടേക്ക് പ്രവേശനം ഒരുക്കിയത്.

ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്ന നൂതന ആശയങ്ങളുടെ ലോകമാണ് ഗ്രീൻ സോൺ. കോപ്-28 ഉച്ചകോടിയിൽ പ്രധാനമായും രണ്ട് സോണുകളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചകോടിയിലേക്ക് എത്തിയ വിവിധ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ള പ്രതിനിധികൾക്ക് വേണ്ടി ഒരുക്കിയ ബ്ലൂ സോൺ ഏരിയയിലേക്ക് സാധാരണക്കാർക്ക് പ്രവേശനമില്ല. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടം ഗ്രീൻ സോൺ മാത്രമാണ്.

200 സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ​യും സി​വി​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മാ​ണ്​ ഗ്രീ​ൻ സോ​ണി​ലു​ള്ള​ത്. കാ​ലാ​വ​സ്ഥ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നത് ഉൾപ്പെടെയുള്ള ഏ​ഴു തീ​മാ​റ്റി​ക് ഹ​ബ്ബു​ക​ളാ​ണ്​ ഗ്രീ​ൻ സോ​ണി​ൽ ഒരുക്കിയിട്ടുള്ളത്.

You May Also Like

More From Author

+ There are no comments

Add yours