കുവെെറ്റ്: കുവെെറ്റിൽ കാലാവസ്ഥ വിത്യാസം തുടരുന്നു. കുറഞ്ഞ താപനില വരും ദിവസങ്ങളിൽ തുടരുമെന്ന് കുവെെറ്റ് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇപ്പോൾ പകൽ സമയത്ത് ചുടും വെെകുന്നേരം തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചില സമയത്ത് പകൽ സമയം നേരിയ ചൂട് അനുഭവപ്പെടും. വൈകുന്നേരവും രാത്രിയും ആണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. ജാഗ്രത പാലിക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് ആകും. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മണിക്കൂറിൽ 28 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പല സ്ഥലങ്ങളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച കുറഞ്ഞ താപനില ശരാശരി ഏഴു മുതൽ 12 ഡിഗ്രി വരെ എത്തിയിരുന്നു. ഉച്ചസമയങ്ങളിൽ 22 മുതൽ 30 ഡിഗ്രിയുമാണ് ഇപ്പോൾ ചൂട് രേഖപ്പെടുത്തുന്നത്.
+ There are no comments
Add yours