ഖത്തറിൽ വൻകിട കെട്ടിടത്തിലുണ്ടായ അ​ഗ്നിബാധ; ഖത്തർ സിവിൽ ഡിഫൻസിനെ പ്രശംസിച്ച് സോഷ്യൽ‌ മീഡിയ

0 min read
Spread the love

ദോഹ: ഖത്തറിലെ കോർണേഷ് ഭാഗത്ത് വെസ്റ്റ് ബെയിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ. ബെസ്റ്റ് വെയിലെ ഉമ്പാവ് ടവറിലാണ് അഗ്നിബാധ ഉണ്ടായത്. എന്നാൽ അഗ്നിബാധയിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിബാധ ഉണ്ടായി ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധ ഉണ്ടായ ഉടനെ തന്നെ കെട്ടിടത്തിൽ ഉള്ളവരെ ഒഴിപ്പിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കെട്ടിടത്തിൻ്റെ പുറംഭാഗത്തുണ്ടായ തീപിടിത്തം ആളപായമില്ലാതെ ഖത്തർ സിവിൽ ഡിഫൻസ് സുരക്ഷിതമായി നിയന്ത്രണവിധേയമാക്കി. ഖത്തർ തലസ്ഥാനത്തെ ഒരു കെട്ടിടത്തിൻ്റെ പുറം ഭാഗത്ത് തീ പടരുന്നുവെന്ന രീതിയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ജനങ്ങളെ ഭീതിയിലാഴ്ത്തി.

എന്നാൽ കെട്ടിടത്തിൽ യാതൊരു നാശനഷ്ടവുമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു, മുൻകരുതൽ എന്ന നിലയിലാണ് കെട്ടിടം ഒഴിപ്പിച്ചതെന്നും പ്രസ്ഥാവനയിൽ പറയുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

സംഭവത്തിൽ ഉടനടി പ്രതികരിച്ചതിനും കെട്ടിടത്തിലുണ്ടായിരുന്നവരുടെ സുരക്ഷ ഉറപ്പാക്കിയതിനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഖത്തർ സിവിൽ ഡിഫൻസിനെ പ്രശംസിച്ചു.

ഏറ്റവും മികച്ചതും ആധുനികവുമായ ഫയർ എഞ്ചിനുകൾ, അഗ്നിശമന സേനാംഗങ്ങൾക്കുള്ള മികച്ച പരിശീലനം. ടവറുകളിൽ ഇൻസുലേറ്ററുകളും അത്യാധുനിക അലാറവും സ്വയം കെടുത്താനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചുള്ള രക്ഷാ പ്രവർത്തനവുമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായ 20 രാജ്യങ്ങളിൽ ഒന്നായി സ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ, ആഗോള സമാധാന സൂചിക (ജിപിഐ) പ്രകാരം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സമാധാനപരവും സുരക്ഷിതവുമായ രാജ്യമായി ഖത്തർ ആവർത്തിച്ച് റാങ്ക് ചെയ്തിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours