യു.എ.ഇ: യുഎഇ സന്ദർശക വിസയിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. യുഎഇയിൽ യാത്ര ചെയ്യാനുള്ള വിസ പാക്കേജുകളിൽ ഒമാനിലേക്കുള്ള ബസ് യാത്രയ്ക്കായി നേരത്തെ ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം.
ഒമാനി ലേക്കുള്ള ബസ് യാത്രയുടെ ഡിമാൻഡ് കുത്തനെ കുതിച്ചുയരുകയാണെന്നും അതുകൊണ്ടുതന്നെ ട്രാവൽ ഏജന്റ് മാരുടെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ തീരുമാനം എന്നുമാണ് റിപ്പോർട്ട്.
ഒമാനിലേക്കുള്ള ബസ് സർവീസുകൾ സന്ദർശകരുടെ തിരക്ക് കാരണം പരമാവധി ഉപയോഗിക്കുന്നുണ്ടെന്നും, ഇതിനായി 10 ദിവസങ്ങൾക്കു മുൻമെങ്കിലും ഒമാനി ലേക്കുള്ള ബസ് യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം
ബസുകൾ എല്ലാം പരമാവധി സർവീസ് നടത്തുന്നുണ്ടെന്നും ഒമാനിലേക്ക് ബസ് യാത്ര വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നേരത്തെ റിസർവ് ചെയ്യണമെന്നും ഒമാനിലേക്ക് പോകുന്ന ബസ് യാത്രയുടെ കാര്യത്തിൽ വിസയിൽ മാറ്റം വരുത്തണമെന്ന് ആവശ്യം ഏറെക്കാലമായി ഉയർന്നു വരുന്നതാണെന്നും താഹിറ ടൂർസ് ആൻഡ് ട്രാവൽസിന്റെ സ്ഥാപകനും സിഇഒയുമായ ഫിറോസ് മാളിയക്കൽ പറയുന്നു.
ട്രാവൽ ഏജന്റുമാർ പറയുന്നതനുസരിച്ച് നിരവധി സ്വകാര്യ ഏജൻസികൾ അവരുടെ ബസ് സർവീസുകൾ ഒമാനിലേക്ക് ആരംഭിച്ചിട്ടുണ്ട്. “നിലവിൽ, 300-ലധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള എട്ട് സ്വകാര്യ ബസ്സുകൾ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സർവ്വീസ് നടത്തുന്നുണ്ടെന്നും അടുത്ത പത്ത് ദിവസത്തേക്ക് സീറ്റുകളുടെയെല്ലാം ബുക്കിംഗ് പൂർത്തിയായതായും ഫിറോസ് കൂട്ടിച്ചേർത്തു.
വിമാന നിരക്ക് പെട്ടെന്ന് വർദ്ധിച്ചതാണ് ബസുകളിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെടാൻ കാരണം. കൂടുതൽ ചിലവ് കുറഞ്ഞ യാത്രാ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ വിമാന ടിക്കറ്റിന്റെ നിരക്ക് വർധന ജനങ്ങളെ പ്രേരിപ്പിക്കുന്നു.
മാത്രമല്ല ഒമാനിലേക്കുള്ള ബസ് യാത്ര പാക്കേജുകളുടെ വില പലർക്കും താങ്ങാൻ ആവുന്നതാണ് എന്നും, അതുകൊണ്ടുതന്നെ മിക്ക ആളുകൾക്കും യാത്ര ചെയ്യാനുള്ള ഇഷ്ട ഓപ്ഷനായി ഒമാനിലേക്കുള്ള ബസ് യാത്ര മാറി എന്നും പറയുകയാണ് റെഹാൻ അൽ ജസീറ ടൂറിസം മാനേജിംഗ് ഡയറക്ടർ ഷിഹാബ് പർവാദ്
ഫ്ലൈറ്റുകളെ അപേക്ഷിച്ച് 400 ദിർഹം മുതൽ 500 ദിർഹം വരെ ചിലവ് വ്യത്യാസമാണ് ബസ്സ് യാത്രകളിൽ ഉണ്ടാകുന്നത്. കൂടാതെ സന്ദർശകർക്ക് വിസ പാക്കേജുകൾ മാറ്റുന്നതിനുള്ള വില 1,000 ദിർഹം മുതൽ 1,100 ദിർഹം വരെയാണ്. ഒമാനിലേക്ക് പ്രവേശിക്കാനുള്ള യാത്രാ വിസ, രണ്ട് മാസത്തെ യുഎഇ വിസിറ്റ് വിസ, എക്സിറ്റ് ഫീസ്, ഒമാനിലെ ഒരു രാത്രി താമസം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പർവാദ് പറഞ്ഞു.
ബസ് സർവീസുകൾ പ്രയോജനപ്പെടുത്തുന്ന സന്ദർശകർക്ക് അവരുടെ യുഎഇ വിസയുടെ ഇഷ്യു അനുസരിച്ച് ഒമാനിൽ ഒരു ദിവസം തങ്ങുകയോ അതേ ദിവസം തന്നെ എമിറേറ്റ്സിലേക്ക് മടങ്ങുകയോ ചെയ്യാം.
ദേരയിലെ ഫിഷ് റൗണ്ട് എബൗട്ടിൽ നിന്നുള്ള സ്വകാര്യ ബസുകൾ രാവിലെ 10 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1 മണിയോടെ യുഎഇ-ഒമാൻ അതിർത്തി കടക്കുന്നു, ക്രോസിംഗിലെ തിരക്ക് അനുസരിച്ച്. “അതിർത്തി കടന്നതിന് ശേഷം, ഞങ്ങൾ വിസ അപേക്ഷയ്ക്കായുള്ള നടപടികൾ ആരംഭിക്കുന്നു, ഇത് സാധാരണയായി 10 മണിക്കൂറിനുള്ളിൽ നൽകും,” പർവാദ് പറഞ്ഞു.
വിസ ലഭിച്ചതിന് ശേഷം ഒമാനിൽ നിന്ന് ഉച്ചയോടെ സന്ദർശകർ യുഎഇയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നു. “എന്തെങ്കിലും വിസ ഇഷ്യൂവിന്റെ പ്രശ്നമുണ്ടെങ്കിൽ, അവർക്ക് പത്ത് ദിവസം വരെ സുൽത്താനേറ്റിൽ താമസിക്കാം. താമസം നീട്ടേണ്ടി വന്നാൽ പ്രതിദിനം 25 ദിർഹം ഈടാക്കുമെന്നും പർവാദ് കൂട്ടിച്ചേർത്തു.
+ There are no comments
Add yours