റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സും അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയിൽ 30 ശതമാനവും ഇത്തിഹാദിൽ 20 ശതമാനവും പരിമിത കാലത്തേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും.
പ്രത്യേക പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായാണ് സൗദിയ 30 ശതമാനം വരെ കിഴിവ് നൽകുന്നത്. സൗദിയയിൽ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഓഫറുണ്ട്. ബിസിനസ്, ഇക്കണോമി ക്ലാസ് വേർതിരിവില്ലാതെ ഓഫർ ബാധകമാണ്.
സൗദിയിലുള്ളവർക്ക് 2023 ഡിസംബർ ഒന്നു മുതൽ 2024 മാർച്ച് 10 വരെയുള്ള യാത്രാ കാലയളവിലെ യാത്രകൾക്ക് നിരക്കിളവ് ലഭിക്കും. ഇതിനായി നവംബർ 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സൗദിക്ക് പുറത്തുള്ളവർക്ക് 2024 ജനുവരി 11 മുതൽ മാർച്ച് 10 വരെയുള്ള യാത്രകൾക്കായി നവംബർ 24 മുതൽ നവംബർ 30 വരെ ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
+ There are no comments
Add yours