ഏഴ് കോടി സൗദി റിയാൽ; ഒട്ടക ഉത്സവം ഫെബ്രുവരിയിൽ റിയാദിൽ

1 min read
Spread the love

റിയാദ്∙ ഏഴ് കോടി സൗദി റിയാൽ മൂല്യമുള്ള ഒട്ടക ഉത്സവം ഫെബ്രുവരിയിൽ റിയാദിൽ അരങ്ങേറുമെന്ന് സൗദി കാമൽ സ്പോർട്സ് ഫെഡറേഷൻ(Saudi Camel Sports Federation) പ്രഖ്യാപിച്ചു. ‘തിരുഗേഹങ്ങളുടെ സേവകൻ- ഒട്ടകോത്സവം’ എന്ന് പേരിട്ടിരിക്കുന്ന ഉത്സവം ലോകത്തെങ്ങുമുള്ള ഒട്ടക ഉടമകളെ ആകർഷിക്കും.

റിയാദിൽ നടക്കുന്ന ഒട്ടകോത്സവത്തിന് സൗദി ഭരണകൂടത്തിൻറെ പൂർണ പിന്തുണയുണ്ടാവുമെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി(Amir Abdul Aziz bin Turki) ഉറപ്പ് നൽകി. ഒട്ടകോത്സവം അനുവദിച്ചതിനും അതിൻറെ പ്രാധാന്യം രാജ്യാന്തര തലത്തിൽ ഉയർത്തിയതിനും ഭരണകൂടത്തിന് സൗദി കാമൽ സ്പോർട്സ് ചെയർമാൻ ഫഹദ് ബിൻ ജലവി(Fahd bin Jalawi) പ്രത്യേകം നന്ദി അറിയിച്ചു.

സൗദി അറേബ്യ വർഷംതോറും കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവം നടത്തുന്നുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ വർണപ്പകിട്ടാർന്ന പരിപാടിയാണ്. അതിനൊപ്പമാണ് ‘തിരുഗേഹങ്ങളുടെ സേവകൻ’ എന്ന പേരിൽ മറ്റൊരു ഒട്ടക ഉത്സവം കൂടി സംഘടിപ്പിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours