കോഫിയിൽ ചെറുപ്രാണി; ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യസുരക്ഷ വകുപ്പ്

0 min read
Spread the love

അബുദാബി: അബുദാബിയിൽ ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കഫേ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് കഫേ അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായത്.

ഹെൽത്തി ഡ്രീം ഫുഡ് കഫേ എന്ന പേരിൽ അബുദാബിയിൽ പ്രവർത്തിക്കുന്ന കഫേയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ നിയമം തുടർച്ചയായി ലംഘിച്ചതിനെ തുടർന്നാണ് നടപടി. ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്ന് മൂന്ന് തവണ ഈ കഫേയ്ക്ക് നിയമലംഘന നോട്ടീസ് നൽകുകയും, ഇത് തുടർന്നാൽ കഫേ അടച്ച് പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യ്തിരുന്നു.

എമിറേറ്റിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച 2008ലെ നിയമം അനുസരിച്ചാണ് കഫേ പൂട്ടിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കപ്പെട്ടാലാണ് ഇത്തരത്തിൽ നടപടികളെടുക്കുകയെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ പ്രാണികളുടെ വ്യാപനത്തിന് പുറമേ, ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടാലും നടപടികൾ ഉണ്ടാകും.

നിയമലംഘനങ്ങൾ ശരിയാക്കി മേലിൽ ആവർത്തിക്കില്ലെന്ന് അതോറിറ്റിക്ക് ഉറപ്പ് നൽകിയാൽ അടച്ചുപൂട്ടാനുള്ള കാരണങ്ങൾ നീക്കം ചെയ്തതിന് ശേഷം, ഷോപ്പ് വീണ്ടും തുറക്കാൻ അനുവദിച്ചേക്കും.

You May Also Like

More From Author

+ There are no comments

Add yours