ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഒരു പ്രവാസി വനിതയും ഒമാൻ പൗരനുമാണ് നോർത്ത് ബാത്തിനയിൽ ദുരന്തത്തിന് ഇരയായത്. പ്രവാസിയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒമാൻ സ്വദേശിയും മരണത്തിന് കീഴടങ്ങി.
സുവൈഖ് വിലായത്തിൽ ഇന്നലെയാണ് സംഭവം.”യുറാനസ് സ്റ്റാർ” എന്ന ബ്രാൻഡ് വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നണ് വിവരം. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റത്. ലബോറട്ടറി പരിശോധനയിൽ ഇതിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. പ്രസ്തുത ബ്രാൻഡ് കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ പോലീസ് ഉത്തരവിട്ടു.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉറാനസ് ബ്രാന്റ് കുപ്പിവെള്ളങ്ങൾ വിപണികളിൽ നിന്ന് പൂർണമായും പിൻവലിക്കാൻ റോയൽ ഒമാൻ പൊലീസ് ഉത്തരവിട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

+ There are no comments
Add yours