ദുബായിൽ സർക്കാർ ജീവനക്കാർക്ക് ബോണസ്; 15.2 കോടി ദിർഹം അനുവദിച്ച് ദുബായ്

1 min read
Spread the love

ദുബായ്: ദുബായിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം(Sheikh Hamdan bin Rashid Al Maktoum) ആണ്​​ ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്​ അംഗീകരം നൽകിയത്​​.

സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​ നിശ്ചയിക്കുക. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ​ ബോണസിന്​ അർഹരായിരിക്കും.

എമിറേറ്റിലെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം അവർക്ക് ​മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ്​ ബോണസ്​ പ്രഖ്യാപിക്കുന്നതെന്ന്​ മീഡിയ ഓഫീസ്​ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours